News Kerala

മരടിലെ നാല് ഫ്ലാറ്റുകള്‍ക്ക് ആയുസ് ഇനി മണിക്കൂറുകള്‍ മാത്രം

കൊച്ചി: മരടിലെ നാല് ഫ്ലാറ്റുകള്‍ക്ക് ആയുസ് ഇനി മണിക്കൂറുകള്‍ മാത്രം. അന്തിമാനുമതി നല്‍കുന്നതിനു മുന്നോടിയായി ജില്ലാ കളക്ടറും പോലീസ് കമ്മീഷണറും സാങ്കേതിക വിദഗ്ദ്ധരും ഫ്ലാറ്റുകളില്‍ പരിശോധന നടത്തി. 800 പോലീസുകാരെയാണ് ഓരോ ഫ്ലാറ്റുകളുടെയും പരിസരത്ത് സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്. നാളെ രാവിലെ എട്ടുമുതല്‍ വൈകീട്ട് നാല് വരെ ഫ്ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ നിലവില്‍ വരും.