News Kerala

ഓപ്പൺ സർവകലാശാലയെ ചൊല്ലി നിയമസഭയിൽ ഭരണ - പ്രതിപക്ഷ തർക്കം

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയ്ക്ക് വിദൂര പഠന ബ്യൂറോയുടെ അംഗീകാരം വൈകിയാൽ ഈ വർഷം മറ്റ് സർവകലാശാലകളിൽ പ്രവേശനം നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഇതിനായി നിയമ ഭേദഗതിക്ക് തയ്യാറാണെന്നും മന്ത്രി. എന്നാൽ നിലവിലെ നിയമ പ്രകാരം ഇത് സാധ്യതമല്ലെന്നും ഭേദഗതി ഉടൻ കൊണ്ടുവരണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സർവകാലാശാലയിലെ നിയമനങ്ങൾ നിയമവിരുദ്ധമാണെന്ന പ്രതിപക്ഷ ആരോപണം സഭയിൽ ബഹളത്തിന് ഇടയാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.