News Kerala

കൊച്ചിയിലെ ബ്രേക്ക് ത്രൂ പദ്ധതി; തോടുകള്‍ക്ക് മുകളിലുള്ള കയ്യേറ്റം ഒഴിപ്പിക്കുമെന്ന് കളക്ടര്‍

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി ഓടകള്‍ക്കും, തോടുകള്‍ക്കും മുകളിലുള്ള കയ്യേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഓടകളില്‍ നിന്നും ചെളി നീക്കം ചെയ്ത് നവീകരണത്തിനായി കെ.എം.ആര്‍.എല്ലിന് കൈമാറും. പേരണ്ടൂര്‍ കനാല്‍ നവീകരണം നഗരസഭ ശരിയായവിധം ചെയ്തില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.