News Kerala

സി.ഒ.ടി നസീര്‍ വധശ്രമക്കേസ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സിപിഎം വിമതന്‍ സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആരോപണം. നസീറിന്റെ മൊഴിയില്‍ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും സിപിഎമ്മിന് നസീറിന് പകയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണം അട്ടിമറിക്കുന്നുവെന്നും മുഖ്യമന്ത്രി നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നില്ലെന്നും ആരോപിച്ച് പ്രതിപക്ഷം സഭിയില്‍ നിന്നും ഇറങ്ങിപോയി.