News Kerala

കുന്നത്തുനാട്ടിലെ നിലംനികത്തല്‍: മുഖ്യമന്ത്രിയുടെ ഓഫീസ് അവിഹിതമായി ഇടപെട്ടെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: കുന്നത്തുനാട്ടില്‍ നിലംനികത്താന്‍ ശ്രമിക്കുന്ന കമ്പനിക്കുവേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് അവിഹിതമായി ഇടപെട്ടെന്ന് പ്രതിപക്ഷം. വി.എസ് വെറുക്കപ്പെട്ടവന്‍ എന്ന് വിളിച്ച വിവാദ വ്യവസായിയുടെ ബിനാമി സ്ഥാപനമാണ് പ്രസ്തുത കമ്പനിയെന്നും പ്രതിപക്ഷം ആരോപിച്ചു. ഉത്തരവ് റദ്ദാക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു റവന്യൂമന്ത്രിയുടെ മറുപടി.