News Kerala

ലൈഫ് മിഷൻ അഴിമതി നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതി നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. ലൈഫ് മിഷൻ അഴിമതി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിലെയും ലൈഫ് മിഷനിലെയും ഉന്നത ഉദ്യോഗസ്ഥരും സ്വർണക്കടത്ത് പ്രതികളും ചേർന്ന് കോടികളുടെ അഴിമതി നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു.