ഗവര്‍ണറെ പുറത്താക്കാന്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം
കൊച്ചി: ഗവര്‍ണറെ പുറത്താക്കാന്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോടാവശ്യപ്പെടുന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് നോട്ടീസ് നല്കി. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്. നോട്ടീസ് ലഭിച്ചതായും കാര്യോപദേശകസമിതിയോട് നിര്‍ദേശം തേടുമെന്നും സ്പീക്കര്‍ അറിയിച്ചു.