News Kerala

ബാർ കേസിൽ അന്വേഷണം നടത്താനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ബാർക്കോഴയിൽ വിജിലൻസ് അന്വേഷണം നടത്താനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിച്ച് പ്രതിപക്ഷം. രണ്ട് തവണ തള്ളിക്കളഞ്ഞ കേസ് വീണ്ടും അന്വേഷിച്ചാൽ നിയമപരമായി നേരിടുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജോസ് കെ മാണിക്കെതിരെ അന്വേഷിക്കാൻ ധൈര്യമുണ്ടോയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു.