News Kerala

ഓര്‍ത്തഡോക്‌സ്-യാക്കോബായ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് മതമേലധ്യക്ഷന്‍മാര്‍

കൊച്ചി: ഓര്‍ത്തഡോക്‌സ്‌യാക്കോബായ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് മറ്റ് ക്രിസ്തീയ സഭാ മേലധ്യക്ഷന്‍മാര്‍. ലത്തീന്‍ സഭാ ആര്‍ച്ച് ബിഷപ് ഡോ. എം. സൂസൈപാക്യം, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ത്തോമാ സഭ മേലധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്ത, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ്, സി.എസ്.ഐ മധ്യകേരള ബിഷപ് തോമസ് കെ. ഉമ്മന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചുകൊണ്ട് ഓര്‍ത്തഡോക്‌സ്, യാക്കോബായ മേലധ്യക്ഷന്‍മാര്‍ക്ക് കത്തയച്ചിരിക്കുന്നത്. സഭാതര്‍ക്കം വേദനാജനകമായ സംഗതിയാണ്. ശവസംസ്‌കാരം, പള്ളിപ്രവേശം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് െ്രെകസ്തവ സമൂഹത്തിന് വലിയ വേദന സൃഷ്ടിക്കുന്നു. അതുകൊണ്ട് സഭാതര്‍ക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.