News Kerala

കഴക്കൂട്ടത്ത് ബൈക്കിടിച്ച് വഴിയാത്രക്കാരായ യുവാക്കള്‍ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ബൈക്കിടിച്ച് വഴിയാത്രക്കാരായ യുവാക്കള്‍ മരിച്ചു. കോഴിക്കോട് ഫറൂക്ക് സ്വദേശികളായ മുഹമ്മദ് അലി, മന്‍സൂര്‍ എന്നിവരാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ബൈക്ക് റോഡ് മുറിച്ച് കടക്കുകയായിരുന്ന യുവാക്കളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രികരായ യുവാക്കളുടെ ആരോഗ്യനിലയും അതീവ ഗുരുതരമാണ്.