News Kerala

കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസ്: ഷിബു ചെല്ലിക്കണ്ടത്തിലിനെതിരെ സി പി എം നടപടി

ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ പാര്‍ട്ടിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ഷിബു ചെല്ലിക്കണ്ടത്തിലിനെതിരെ സി.പി.എം. പ്രാഥമിക അംഗത്വത്തില്‍ നിന്നും ഷിബുവിനെ പുറത്താക്കി. അതേസമയം മൊഴിമാറ്റാന്‍ സമീപിച്ച നേതാക്കളുടെ പേരുകള്‍ കൂടി വെളിപ്പെടുത്തി ഷിബു നിലപാട് കൂടുതല്‍ കടുപ്പിച്ചു.