News Kerala

സീറോ കോവിഡ് സ്ഥാനാർഥി ചലഞ്ചുമായി പടന്ന പഞ്ചായത്ത്

കാസർഗോഡ്: കാസർകോട് പടന്ന പഞ്ചായത്തിലെ സ്ഥാനാർത്ഥികൾക്കിത്തവണ എതിരാളികളുടെ വെല്ലുവിളി നേരിടേണ്ടത് വോട്ടിൽ മാത്രമല്ല. ജനവിധി തേടുന്നതിനിടയിൽ സീറോ കോവിഡ് ചലഞ്ചെന്ന വ്യത്യസ്തമായ മത്സരം കൂടി ഓരോ സ്ഥാനാർത്ഥിയും എതിരാളിക്ക് മുന്നിൽ വെക്കുന്നുണ്ട്.