News Kerala

പത്മനാഭ സന്നിധിയില്‍ നാളെ 45-ാം ലക്ഷദീപം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി സന്നിധിയില്‍ നാളെ 45-ാം ലക്ഷദീപം. മകര സംക്രമ നാളില്‍ ലക്ഷദീപത്തിനു ശേഷം നടക്കുന്ന മുറശ്ശീവേലിയോടെ 56 ദിവസം നീണ്ട മുറജപത്തിനു സമാപനമാകും. ലക്ഷദീപത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.രതീശന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.