News Kerala

ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പത്മകുമാറിനെ രാജി വയ്പിച്ച് എം.രാജഗോപാലന്‍നായരെ നിയമിക്കാന്‍ നീക്കം

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിലപാട് മാറ്റത്തിനിടെ പ്രസിഡന്റ് പത്മകുമാറിനെതിരെ പടയൊരുക്കം സജീവമായി. പത്മകുമാറിനെ രാജി വയ്പിച്ച് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം.രാജഗോപാലന്‍നായരെ നിയമിക്കാനാണ് സര്‍ക്കാരിന് താത്പര്യം.