News Kerala

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് അടിപ്പെട്ട് തീരുമാനം എടുത്തിട്ടില്ല: എ.പത്മകുമാര്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് അടിപ്പെട്ട് തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിലപാട് എടുത്തത്. അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം ബോര്‍ഡിന്റെ നിലപാട് തന്നെയാണെന്നും പത്മകുമാര്‍ തിരുവനന്തപുരത്ത് പറഞ്ഞു.