News Kerala

മാവേലിവയ്ക്കലും പരമ്പരാഗത ആഘോഷങ്ങളുമായി പാലക്കാടിന്റെ ഓണം

പാലക്കാട്: ഓണത്തിന് പാലക്കാട്ടുകാരുടെ പ്രത്യേകതയാണ് മാവേലി വെക്കല്‍. മിഥുനമാസത്തില്‍ തുടങ്ങുന്ന പൂവിടലിന്റെ സമാപനം കൂടിയാണ് മണ്ണു കൊണ്ടുള്ള തൃക്കാക്കരയപ്പനെ വെക്കല്‍. നാല് ദിവസം വീട്ടിലുണ്ടാക്കുന്ന വിഭവങ്ങളെല്ലാം തൃക്കാക്കരയപ്പന് സമര്‍പ്പിച്ച് പൂജ ചെയ്യുന്നു. ഒപ്പം ഓണപ്പാട്ടുകളും ഓണക്കളികളും.