News Kerala

പാലക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ ക്വാറന്റീന്‍ ലംഘിച്ചു; കണ്ടക്ടറായ മകന്‍ നിരീക്ഷണത്തില്‍

പാലക്കാട്: ഇന്നലെ പാലക്കാടില്‍ കൊറോണ സ്ഥിരീകരിച്ച രോഗി ക്വാറന്റീന്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ചതായി കണ്ടെത്തി. മാര്‍ച്ച് 13-ന് ദുബായില്‍ നിന്നെത്തിയ ഇയാള്‍ 21-ന് ശേഷമാണ് നിരീക്ഷണത്തിന് വിധേയനായത്. അതിനിടയില്‍ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. രോഗിയുടെ കെഎസ്ആര്‍ടിസി കണ്ടക്ടറായ മകനും നിരീക്ഷണത്തിലാണ്.