News Kerala

പാലാരിവട്ടം മേല്‍പ്പാല അഴിമതിയില്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്ക്: വി.കെ. ഇബ്രാഹിം കുഞ്ഞ്

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല അഴിമതിയില്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. സിമന്റ് എത്ര ഉപയോഗിച്ചുവെന്ന് നോക്കേണ്ടത് മന്ത്രിയല്ലെന്നും ഉദ്യോഗസ്ഥരാണെന്നും ഇബ്രാഹിം കുഞ്ഞ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പരാതി നല്‍കിയെന്ന ഗണേഷ് കുമാറിന്റെ ആരോപണം ശരിയല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചത് വിജിലന്‍സിന്റെ സര്‍വ്വെയാണെന്നും ഇബ്രാഹിം കുഞ്ഞ് കുറ്റപ്പെടുത്തി.