News Kerala

പാലാരിവട്ടം പാലം നിര്‍മ്മാണത്തിലെ ക്രമക്കേട്: ഉദ്യോഗസ്ഥരെ വിജിലന്‍സ് ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച വിഷയത്തില്‍ കിറ്റ്‌കോ, ആര്‍.ബി.ഡി.സി.കെ ഉദ്യോഗസ്ഥരെ വിജിലന്‍സ് സംഘം ഇന്ന് ചോദ്യം ചെയ്യും. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരോടും മറ്റും ഹാജരാകാന്‍ വിജിലന്‍സ് നിര്‍ദ്ദേശം നല്‍കി. അതിനിടെ വിജിലന്‍സ് സംഘം കാക്കനാട് ഫ്‌ളൈഓവറില്‍ നിന്നും ശേഖരിച്ച സാമ്പിളുകളുടെ പരിശോധന പുരോഗമിക്കുകയാണ്.