News Kerala

പാലാരിവട്ടം മേല്‍പ്പാല അഴിമതി: വി.കെ ഇബ്രാഹിം കുഞ്ഞിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് സിപിഎം

കൊച്ചി: പാലാരിവട്ടം മേല്‍പ്പാല അഴിമതിയില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എയ്‌ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സി.പി.എം. ഇബ്രാഹിം കുഞ്ഞിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പാലം തുറക്കാന്‍ സമയമെടുക്കുന്നതിനാല്‍ മഴക്കാലത്ത് വലിയ ഗതാഗത കുരുക്കാണ് ദേശീയപാതയില്‍.