News Kerala

പാലാരിവട്ടം പാലം പൊളിക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു

കൊച്ചി: പാലാരിവട്ടം മേല്‍പാലം പൊളിക്കലുമായി ബന്ധപ്പെട്ട് ടാറിങ് നീക്കല്‍ ജോലികള്‍ നാളെ പൂര്‍ത്തിയാകും. രണ്ട് എസ്‌കവേറ്റര്‍ ഉപയോഗിച്ച് രാത്രിയും പകലുമായാണ് ജോലികള്‍ പുരോഗമിക്കുന്നത്. ഞായറാഴ്ച മുതല്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തും.