News Kerala

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസ്: ആരോപണം നിഷേധിച്ച് മുഹമ്മദ് ഹനീഷ്

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ആരോപണം നിഷേധിച്ച് മുഹമ്മദ് ഹനീഷ്. മുന്‍കൂര്‍ തുക കൈമാറാന്‍ ലഭിച്ച അപേക്ഷ പൊതുമരാമത്ത് വകുപ്പിന് കൈ മാറുക മാത്രമാണ് ചെയ്തതെന്നും അനുമതി നല്‍കിയതില്‍ പങ്കില്ലെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. വിജിലന്‍സിന്റെ മൊഴിയെടുക്കല്‍ നാല് മണിക്കൂര്‍ നീണ്ടു.