News Kerala

പാലാരിവട്ടം പാലം അഴിമതിക്കേസ്: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യും

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് നോട്ടീസ് നല്‍കി. ശനിയാഴ്ച 11 മണിക്ക് തിരുവനന്തപുരത്തെ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ് ഓഫീസിലാണ് ഇബ്രാഹിംകുഞ്ഞിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.