News Kerala

പാലാരിവട്ടം അഴിമതി: വി കെ ഇബ്രാഹിം കുഞ്ഞിന്റെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതി കേസിലെ അഞ്ചാം പ്രതി മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി. ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ വിദഗ്ദ സംഘമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി പരിശോധന നടത്തിയത്. മെഡിക്കല്‍ ബോര്‍ഡ് കൂടി ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കുമെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിത അറിയിച്ചു.