News Kerala

പള്ളിവാസല്‍ അനധികൃത നിര്‍മ്മാണങ്ങളെ മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര ചെയ്തത് നാല് വര്‍ഷം മുമ്പ്

പള്ളിവാസല്‍ മലനിരകളിലെ അനധികൃത നിര്‍മ്മാണങ്ങളെ കുറിച്ച് നാലു വര്‍ഷം മുമ്പാണ് മാതൃഭൂമി ന്യൂസ് അന്വേഷണ പരമ്പര ചെയ്തത്. പരിസ്ഥിതി പ്രാധാന്യമുള്ള ഏക്കറുകണക്കിന് ഭൂമിയാണ് റിസോര്‍ട്ട് മാഫിയ ഈ മേഖലയില്‍ കൈവശപ്പെടുത്തിയത്. അന്നത്തെ ദേവികുളം സബ് കളക്ടറായിരുന്ന ശ്രീരാം വെങ്കിട് രാമനാണ് മാതൃഭൂമി വാര്‍ത്തയില്‍ നടപടി തുടങ്ങിയത്. മാതൃഭൂമി ന്യൂസ് ബിഗ് ഇംപാക്റ്റ്.