News Kerala

കോവിഡ് കേസുകൾ വർധിച്ചതോടെ പമ്പ പോലീസ് മെസ് താൽകാലികമായി അടച്ചു

ശബരിമല: കോവിഡ് കേസുകൾ വർധിച്ചതോടെ പമ്പ പോലീസ് മെസ് താൽകാലികമായി അടച്ചു. പത്തിലധികം പോലീസുകാർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. മെസിലെ ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പോലീസുകാർക്കുള്ള ഭക്ഷണം നിലക്കൽ മെസിൽ നിന്നും എത്തിച്ചു നൽകും.