News Kerala

പാഞ്ചാലിമേട്ടിലെ കുരിശുകള്‍ ഉടന്‍ പൊളിക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍

ഇടുക്കി: ഇടുക്കി പാഞ്ചാലിമേട്ടില്‍ സ്ഥാപിച്ച കുരിശുകള്‍ തിടുക്കപ്പെട്ട് പൊളിച്ചുനീക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍. റവന്യൂ ഭൂമിയിലാണ് കുരിശുകളും ക്ഷേത്രവും സ്ഥിതി ചെയ്യുന്നതെങ്കിലും വിശ്വാസത്തിന്റെ വിഷയമായതിനാല്‍ കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ തീരുമാനം എടുക്കാന്‍ കഴിയുവെന്ന് എച്ച്.ദിനേശന്‍ പറഞ്ഞു. അതെസമയം, കുരിശ് വിവാദം മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ക്ഷേത്രകമ്മിറ്റിയുടെ നിലപാട്.

Watch Mathrubhumi News on YouTube and subscribe regular updates.