News Kerala

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ഭക്തജനങ്ങള്‍ക്കൊപ്പമല്ലെന്ന് വ്യക്തമായി പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല പുനപരിശോധന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ദേവസ്വംബോര്‍ഡും സര്‍ക്കാരും യുവതീപ്രവേശനത്തെ അനുകൂലിച്ചതിനെതിരേ പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ. സുപ്രീംകോടതിയിലെ വാദത്തോടെ ദേവസ്വംബോര്‍ഡിന്റെ നയം വ്യക്തമായെന്നും ദേവസ്വംബോര്‍ഡും സര്‍ക്കാരും ഭക്തജനങ്ങള്‍ക്കൊപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.