News Kerala

ശബരിമലയിലെത്തിയ യുവതികള്‍ക്ക് അജണ്ടയുണ്ടോ? വിശ്വാസികളാണോ? ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗ്ഗയും വിശ്വാസികളാണോ എന്ന് ഹൈക്കോടതി. അവര്‍ക്ക് എന്തെങ്കിലും അജണ്ടയുണ്ടോ എന്നും കോടതി ചോദിച്ചു. പോലീസിനും സര്‍ക്കാരിനും മറ്റ് സംഘടനകള്‍ക്കും പ്രകടനം നടത്താനുള്ള സ്ഥമല്ല ശബരിമലയെന്നും അത് വിശ്വാസികളുടെ ഇടമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. യുവതീ പ്രവേശനവിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിശദീകരണം തേടിയത്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇന്നലെ യുവതീ പ്രവേശന സാഹചര്യം ഉണ്ടായതിനെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.ആ റിപ്പോര്‍ട്ടാണ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം തേടിയത്.