News Kerala

കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ടയിലെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു

പത്തനംതിട്ട: ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ടയിലെ പമ്പ, അച്ചന്‍കോവില്‍, മണിയാര്‍ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും ജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്.