News Kerala

കവളപ്പാറയ്ക്കടുത്ത് പാതാര്‍ അങ്ങാടിയും ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞു

മലപ്പുറം: കവളപ്പാറയ്ക്ക് തൊട്ടടുത്ത് പാതാറില്‍ ഉരുള്‍പൊട്ടലില്‍ അങ്ങാടിയും കടകളും വീടും ഒഴുകിപ്പോയി. ഒച്ചകേട്ട് ഓടിപ്പോയതിനാല്‍ മാത്രം നൂറിലധികം പേരുടെ ജീവന്‍ രക്ഷപ്പെടുകയായിരുന്നു. വീടുകള്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ പുഴയാണ് ഉള്ളത്.