News Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ്ക്ക് ശേഷം ചികിത്സയിലായിരുന്ന രോഗി മരിച്ചതായി പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ്ക്ക് ശേഷം ചികിത്സയിലായിരുന്ന രോഗി മരിച്ചതായി പരാതി. ചേമഞ്ചേരി സ്വദേശി ബൈജുവാണ് പിത്താശയ കല്ല് നീക്കാനുള്ള ശസ്ത്രക്രിയക്ക് പിന്നാലെ ഇന്ന് രാവിലെ മരിച്ചത്. ഡോക്ടര്‍മാരുടെ വീഴ്ച മൂലമാണ് മരണമെന്നാണ് പരാതി.