News Kerala

കൊല്ലത്ത് കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ നഴ്‌സുമാരെ ആക്രമിച്ചു

കൊല്ലം: കൊല്ലം ആശ്രാമം പി.ഡബ്ലിയു.ഡി വനിത ഹോസ്റ്റലില്‍ നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ അക്രമാസക്തനായി നഴ്‌സുമാരെ ആക്രമിച്ചു. നിരീക്ഷണ കേന്ദ്രത്തിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. നിരീക്ഷണത്തിലുള്ള കുണ്ടറ സ്വദേശിക്കും പരുക്ക്. നിരീക്ഷണത്തിലുള്ളയാള്‍ മാനസിക രോഗത്തിന് മരുന്നു കഴിക്കുന്ന കാര്യം വീട്ടുകാര്‍ മറച്ചു വെച്ചു.