News Kerala

വാമനപുരത്ത് കൊറോണ നിരീക്ഷണത്തിലുള്ളയാള്‍ ആശ വര്‍ക്കറെ മര്‍ദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നയാള്‍ ആശ വര്‍ക്കറെ മര്‍ദിച്ചതായി പരാതി. ലിസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിഷ്ണുവിനെതിരെ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു. ദിവസങ്ങള്‍ക്കു മുന്‍പാണ് ഇയാള്‍ വിദേശത്ത് നിന്നും നാട്ടിലെത്തിയത്