News Kerala

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു

തിരുവനന്തപുരം: തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഗമം നടന്നു. സ്‌കൂളിന്റെ അശീതി വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ വിവിധ ബാച്ചുകളെ പ്രതിനിധീകരിച്ച് രണ്ടായിരത്തിലധികം പൂര്‍വ്വ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുന്‍ ചീഫ് സെക്രട്ടറിയും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയുമായ ലിസി ജേക്കബ് ഐ. എ.എസ് മുഖ്യപ്രഭാഷണം നടത്തി.