News Kerala

ആദ്യ ഡ്യൂട്ടിയില്‍ തന്നെ കഞ്ചാവ് കടത്ത് പിടികൂടി കേരള പോലീസിന്റെ നായ ജാക്ക്

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സേ്റ്റഷനില്‍ ആദ്യ ഡ്യൂട്ടിയില്‍ തന്നെ കഞ്ചാവ് കടത്തുകാരനെ പിടികൂടി പോലീസ് നായ. ഡോഗ് സ്‌ക്വാഡില്‍ പുതുതായി എത്തിയ ജാക്കാണ് താരമായത്. ലഹരി വേട്ടയ്ക്ക് പ്രത്യേക പരിശീലനം ലഭിച്ച നായയാണ് ജാക്ക്.