News Kerala

സ്വപ്നയെയും റമിസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ കുറിച്ച് ജയിൽ വകുപ്പ് റിപ്പോർട്ട് തേടി

തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും റമിസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ കുറിച്ച് ജയിൽ വകുപ്പ് റിപ്പോർട്ട് തേടി. രണ്ട് പേരുടെയും ആരോഗ്യനില സംബന്ധച്ച് ഡോക്ടർമാരിൽ നിന്നും വിവരം തേടി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. അതെ സമയം സ്വപ്ന സുരേഷിന് മെഡിക്കൽ കോളേജിൽ ചർച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി മൊയ്തീൻ നേരിട്ടെത്തിയെന്ന് അനിൽ അക്കര എംഎൽഎ ആരോപിച്ചു.