News Kerala

നിറഞ്ഞ മനസ്സോടെ പ്രളയബാധിതരെ സഹായിച്ച നൗഷാദിന് അഭിനന്ദന പ്രവാഹം

കൊച്ചി: ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരന്‍ നൗഷാദിന് ഇത് ധന്യമായ പെരുന്നാള്‍. സ്റ്റോക്ക് ചെയ്തിരുന്ന വസ്ത്രം പ്രളയ ബാധിതര്‍ക്കായി സൗജന്യമായി നല്‍കിയ നൗഷാദിന്റെ നല്ല മനസിന് കൈയടിക്കുകയാണ് കേരളം. നടന്‍ ജയസൂര്യ ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് നൗഷാദിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്.