News Kerala

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകള്‍ കോവിഡ് ഭീതിയില്‍

വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകള്‍ കോവിഡ് ഭീതിയില്‍. ഉരുള്‍പൊട്ടല്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ രണ്ടു പേര്‍ കൂടി ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവായി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സി.കെ.ശശീന്ദ്രന്‍ എം.എല്‍.എയും ഉന്നത റവന്യൂ ഉദ്യോഗസ്ഥരും ക്വാറന്റൈനിലാണ്.