News Kerala

ബിനീഷ് കോടിയേരിയെക്കുറിച്ച് പരാമർശം: നിയമസഭയിൽ ബഹളം

തിരുവനന്തപുരം: യുവാക്കളെ സ്വാധീനിക്കാൻ കഴിയുന്നവർ ലഹരി ഉപയോഗത്തിൽ നിന്ന് മാറിനിൽക്കണമെന്ന് മുഖ്യമന്ത്രി. ലഹരി മരുന്നു കേസുകൾ ശക്തമായി നേരിടുമെന്നും വിഷയത്തെ രാഷ്ട്രീയാടിസ്ഥാനത്തിലല്ല സമീപിക്കേണ്ടതെന്നും എക്സൈസ് മന്ത്രി. ഏതെങ്കിലും വ്യക്തികളുടെ ബന്ധങ്ങൾ അന്വേഷണത്തെ ബാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ബിനീഷ് കോടിയേരിയെക്കുറിച്ചുള്ള എം വിൻസെന്റിന്റെ പരാമർശത്തിൽ ഭരണപക്ഷം നിയമസഭയിൽ ബഹളം വച്ചു.