News Kerala

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരവോടെ അവസാന യാത്ര ഒരുക്കുന്നവര്‍

കോഴിക്കോട്: മരണം വാരിവിതറിയ നിപാകാലത്തും, മരണ താണ്ഡവം നടക്കുന്ന കോവിഡ് കാലത്തും മരിച്ചവര്‍ക്കായി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുണ്ട് കോഴിക്കോട്. പകര്‍ച്ച വ്യാധിയെ ഭയന്ന് ആളുകള്‍ ശവമടക്കാന്‍ പേടിച്ച് മാറി നിന്നപ്പോള്‍ മരിച്ചവര്‍ക്ക് അന്തസുള്ള അവസാന യാത്ര ഒരുക്കിയവര്‍. ഈ കോവിഡ് കാലത്തും അവര്‍ ജോലിയിലാണ്. വീടും നാടും സ്വന്തക്കാരെയും എല്ലാം മാറ്റിനിര്‍ത്തിയാണ് ഇവര്‍ കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പോരാളികളാവുന്നത്.