News Kerala

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരില്‍ രോഗസാധ്യത കൂടുതലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വലിയതോതില്‍ കോവിഡ്-19 വ്യാപനമുണ്ടായ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവരില്‍ രോഗസാധ്യത കൂടുതലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇവരില്‍ വൈറല്‍ ലോഡ് കൂടുതലായി കാണുന്നുണ്ട്. കേരളത്തിന്റെ നിലവിലെ പരിശോധന, ചികില്‍സാ രീതികളില്‍ ഫലപ്രദമാണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.