News Kerala

പേരാമ്പ്ര പള്ളിയിലേയ്ക്ക് കല്ലെറിഞ്ഞ സിപിഎം ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിന് ജാമ്യം

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ജുമാ മസ്ജിദിന് കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിന് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്ന ഉപാധിയോടെയാണ് ജാമ്യം. നിരപരാധിയായ തന്നെ രാഷ്ട്രീയ എതിരാളികള്‍ വേട്ടയാടുകയാണെന്ന് അതുല്‍ദാസ് പറഞ്ഞു. പോലീസിനെതിരെ പരാതിനല്‍കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.