കുടിശിക തീർക്കാതെ ഇന്ധനം കൊടുക്കില്ലെന്ന് പെട്രോൾ പന്പുകൾ: പൊലീസ് ജീപ്പുകൾ കട്ടപ്പുറത്ത്
വലിയ കുടിശിക വന്നതോടെയാണ് പൊലീസ് വാഹനങ്ങൾക്കുള്ള ഇന്ധന വിതരണം പെട്രോൾ പന്പുകൾ നിർത്തിവെച്ചത്. നിലവിലുള്ള കുടിശിക തീർക്കാതെ ഇന്ധനം കൊടുക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് പമ്പ് ഉടമകൾ പറയുന്നു. കോഴിക്കോട് ജില്ലയിൽ മാത്രം അൻപത് ലക്ഷംരൂപയോളമാണ് പെട്രോൾ പമ്പുകൾക്ക് പോലീസ് കൊടുക്കാനുള്ളത്.