News Kerala

മലപ്പുറം ഒതുക്കുങ്ങലില്‍ ജലസേചന വകുപ്പിന്റെ പമ്പിങ്ങ് മുടങ്ങിയതോടെ നെല്‍കര്‍ഷകര്‍ ദുരിതത്തില്‍

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ ജലസേചന വകുപ്പിന്റെ പമ്പിങ്ങ് മുടങ്ങിയതോടെ നെല്‍കര്‍ഷകര്‍ ദുരിതത്തില്‍. പണമടക്കാത്തതിനാല്‍ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയതോടെയാണ് മറ്റത്തൂര്‍ പാടശേഖരത്തിലേക്കുള്ള ജലവിതരണം നിലച്ചത്. വൈദ്യുതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി ഓഫീസിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി.