News Kerala

സിഐടിയു – എസ് ടി യു സംഘർഷമുണ്ടായ പേരാമ്പ്ര മത്സ്യമാർക്കറ്റ് മൂന്നാഴ്ച പിന്നിട്ടിട്ടും തുറന്നില്ല

കോഴിക്കോട്: സി.ഐ.ടി.യു – എസ്.ടി.യു സംഘർഷമുണ്ടായ പേരാമ്പ്ര മത്സ്യമാർക്കറ്റ് മൂന്നാഴ്ച പിന്നിട്ടിട്ടും തുറന്നില്ല. യൂണിയനുകൾ തമ്മിൽ സമവായമാകാത്തതാണ് മാർക്കറ്റ് തുറക്കുന്നതിന് തടസം. മണ്ഡലത്തിന്റെ ജനപ്രതിനിധിയായ മന്ത്രി ടി.പി രാമകൃഷ്ണൻ പ്രശ്ന പരിഹാരത്തിന് തയ്യാറാകണമെന്ന് മുസ്ലീം ലീഗ് സെക്രട്ടറി കെ.എം ഷാജി ആവശ്യപ്പെട്ടു.