News Kerala

സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഫോറന്‍സിക് പരിശോധനയെ മറികടക്കാന്‍ പോലീസ് നീക്കം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടിത്തം സംബന്ധിച്ച് ഫോറന്‍സിക് പരിശോധനാ ഫലത്തെ മറികടക്കാന്‍ പോലീസ് നടപടി ആരംഭിച്ചു. തീപിടിച്ച ഓഫീസിലെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി കേന്ദ്ര ലാബിലേക്ക് അയച്ചു. തീപിടിത്തമുണ്ടായത് ഫാനില്‍ നിന്നെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പോലീസ്. സ്വിച്ച് ഓണായിരുന്നെങ്കിലും ഫാന്‍ കറങ്ങിയിരുന്നില്ലെന്നാണ് പോലീസിന്റെ പുതിയ കണ്ടെത്തല്‍.