News Kerala

മെഡിക്കല്‍ കോളേജുകളില്‍ അധ്യാപകരാകാന്‍ ഇനി മുതല്‍ പി.ജി നിര്‍ബന്ധം

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ അധ്യാപകരാകാന്‍ ഇനി മുതല്‍ ബിരുദാനന്തര ബിരുദം നിര്‍ബന്ധം. എംബിബിഎസുകാരെ ലക്ചററായി നിയമിക്കുന്നത് അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അസിസ്റ്റന്റ് പ്രൊഫസര്‍ ആയിരിക്കും ഇനി എന്‍ട്രി കേഡര്‍ തസ്തിക.