മൂപ്പൈനാട് പഞ്ചായത്തിന് അനുവദിച്ച ഹെല്‍ത്ത് സെന്റര്‍ കെട്ടിട നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുന്നു
വയനാട്: വയനാട്ടിലെ മൂപ്പൈനാട് പഞ്ചായത്തിന് അനുവദിച്ച പ്രൈമറി ഹെല്‍ത്ത് സെന്റര്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ഇഴഞ്ഞുനീങ്ങുന്നു. 2019ല്‍ പൂര്‍ത്തീകരിക്കേണ്ട കെട്ടിടത്തിന്റെ പണി ഇപ്പോഴും തുടരുകയാണ്. പ്രാഥമികാരോഗ്യകേന്ദ്രം താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ സൗകര്യങ്ങളില്ലാത്തതിനാല്‍ രോഗികള്‍ ദുരിത്തിലാണ്.