News Kerala

ശബരിമല സമരം ആസൂത്രിതം: ബിജെപിക്ക് കുരുക്കായി ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ

കോഴിക്കോട്: ശബരിമലയിലെ സമരം ബി.ജെ.പി ആസൂത്രണം ചെയ്തതെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ. കോഴിക്കോട് യുവമോർച്ചാ യോഗത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. തുലാമാസ പൂജയ്ക്കിടെ സ്ത്രീകൾ സന്നിധാനത്തിന് അടുത്തെത്തിയപ്പോൾ തന്ത്രി തന്നെ വിളിച്ചിരുന്നതായും സ്ത്രീകൾ പ്രവേശിച്ചാൽ നട അടച്ചിടാനുള്ള നീക്കം താനുമായി ആലോചിച്ചാണെന്നും ശ്രീധരൻപിള്ള പ്രസംഗത്തിൽ പറയുന്നുണ്ട്. നട അടച്ചിട്ടാല്‍ കോടതിയലക്ഷ്യമാകില്ലേ എന്നായിരുന്നു തന്ത്രി ചോദിച്ചത്. എന്നാല്‍ ഒരിക്കലും ഒറ്റയ്ക്കാകില്ലെന്നും പതിനായിരങ്ങള്‍ ഒപ്പമുണ്ടാകുമെന്നും ഉറപ്പുനല്‍കി.